കൊല്ലം: പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണയുണ്ടാകണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ദേശീയ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.
ലോക രാഷ്ട്രീയ സാഹചര്യങ്ങൾ ദിനം പ്രതി ഗുരുതരമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾ മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള ചരിത്രപരമായ ആവശ്യം വീണ്ടും പ്രകാശിതമാകുന്നു.
പാലസ്തീൻ ജനതക്ക് എതിരെ വർഷങ്ങളായി തുടരുന്ന അധിനിവേശവും എല്ലാ പരിധികളും കടന്നുള്ള ആക്രമണവും കൂട്ടക്കൊലകളും ലോകമാനവികതയുടെ ആത്മാവിന് നേരെയുള്ള വെല്ലുവിളിയാണ്. ......
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞുവീണ് യുവതി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ......
ചെങ്ങന്നൂർ: തമിഴ്നാട്ടിലെ വിരുദനഗർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോണ്ടിച്ചേരിക്ക് പോവുകയായിരുന്ന മേട്ടുപ്പാളയം എക്സ്പ്രസ്സിന്റെ സെക്കൻഡ് എസി കോച്ചിൽ കയറി ബാഗ് മോഷ്ടിച്ച് അവിടെ നിന്ന് മധുര- പുനലൂർ എക്സ്പ്രസ്സിൽ ബാഗുമായി സ്ഥലം വിട്ട തമിഴ്നാട് സ്വദേശി കുപ്രസിദ്ധ മോഷ്ടാവ് നാമക്കൽ സ്വദേശി ശ്രീധരൻ ( 32)
ആണ് ആർ.പി എഫ് വിരിച്ച വലയിൽ അകപ്പെട്ടത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിയ ആർ. ......
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷപങ്ങളും ഒക്ടോബര്‍ 14 ചൊവ്വാഴ്ച്ച വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ......
ലഹരിസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കലിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ......
കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന് എ. രാമചന്ദ്രന് മ്യൂസിയം ഒക്ടോബര്‍ 5ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ......
കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ മിന്നൽ പരിശോധന.കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. ......
പൊലീസ് ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു. പൊലീസുകാർ അഡ്മിൻമാരായ വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സർക്കുലർ ഇറക്കി. ഇത്തരത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം.
ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അഡ്മിനോ മെമ്പറോ ആയി ഉൾപ്പെട്ടിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേണ്ടതാണ്. ......
കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന് എ. രാമചന്ദ്രന് മ്യൂസിയം ഒക്ടോബര്‍ 5ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ......
കൊല്ലം പുനലൂരിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യാണ് കൊല്ലപ്പെട്ടത്.......